കാനഡ- യു എസ് വ്യാപാര യുദ്ധം വീട് നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കുമെന്ന് ഭവന മന്ത്രി

കാനഡ- യു എസ് വ്യാപാര യുദ്ധം വീട് നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കുമെന്ന് ഭവന മന്ത്രി


ടൊറന്റോ: കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ന്ന തീരുവ ചുമത്താന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ വീടുകളുടെ ആവശ്യമുള്ള കാനഡയില്‍ ഭവന നിര്‍മ്മാണ ചെലവ് വര്‍ധിക്കുമെന്ന് ഭവന മന്ത്രി നഥാനിയേല്‍ എര്‍സ്‌കൈന്‍ സ്മിത്ത്.

പ്രതികാര നടപടികളുടെ പട്ടിക ആശങ്കയുണ്ടാക്കുന്നതായും എര്‍സ്‌കൈന്‍ സ്മിത്ത് സി ബി സിയുടെ ദി ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത മാസം ആദ്യം ആരംഭിക്കാന്‍ സാധ്യതയുള്ള അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെ നിഴലിലാണ് നിലവില്‍ കാനഡ. മിക്ക കനേഡിയന്‍, മെക്‌സിക്കന്‍ ഉത്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് മാര്‍ച്ച് 4 വരെ താത്ക്കാലികമായാണ് നിര്‍ത്തിവച്ചിരിക്കുന്നത്. 

ട്രംപ് കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തിയാല്‍ കാനഡയും താരിഫ് ചുമത്തുമെന്ന്  ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഫെബ്രുവരിയില്‍, അടുക്കള, കുളിമുറി ഉപകരണങ്ങള്‍, പ്ലാസ്റ്റിക് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ എതിര്‍ താരിഫ് ലക്ഷ്യമിടുന്ന അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ട്രംപിന്റെ താരിഫുകളെ പ്രതിരോധിക്കുക എന്നതാണ് കാനഡയുടെ പ്രധാന വെല്ലുവിളിയെന്ന് എര്‍സ്‌കൈന്‍ സ്മിത്ത് അവതാരകയായ കാതറിന്‍ കുള്ളനോട് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അടുത്ത ഏറ്റവും വലിയ വെല്ലുവിളി കഴിയുന്നത്ര ഭവനങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ്. എന്നാല്‍ ചില വസ്തുക്കളുടെ വില വര്‍ധിക്കുന്നത് വീട് നിര്‍മാണത്തിന്റെ വില ഉയരാന്‍ കാരണമാകും. 

ട്രംപിന്റെ താരിഫുകളെ അപലപിച്ചുകൊണ്ട് ഈ മാസം ആദ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍മാണ ഉത്പന്നങ്ങളുടെയും വസ്തുക്കളുടെയും എതിര്‍ താരിഫുകള്‍ 'കാനഡയുടെ പല ഭാഗങ്ങളിലും ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന ഒരു വ്യവസായത്തിന് ദോഷകരമാകുമെന്ന്' കനേഡിയന്‍ ഹോം ബില്‍ഡേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

ഹോം ബില്‍ഡിംഗ് ഭീമനായ മാറ്റാമി ഹോംസ് കാനഡയുടെ സി ഇ ഒ ബ്രാഡ് കാര്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ താരിഫുകളുടെ മൊത്തത്തിലുള്ള സ്വാധീനത്തെക്കുറിച്ച് താന്‍ ഭയപ്പെടുന്നുവെന്ന് പറഞ്ഞു. വരാനിരിക്കുന്ന വ്യാപാര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം 'ഇപ്പോള്‍ ഭവനനിര്‍മ്മാണ മേഖലയില്‍ വളരെ വലിയ കാര്‍മേഘം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍, പ്ലംബിംഗ് ഫിക്ചറുകള്‍ തുടങ്ങിയ ഇനങ്ങളുടെ വില ഉയരുന്നതോടെ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചാല്‍ തന്റെ കമ്പനി കൈമാറേണ്ടിവരും എന്ന് കാര്‍ പറഞ്ഞു.

ഭവന നിര്‍മ്മാണം ഇതിനകം തന്നെ വളരെയധികം സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിയുന്നത്ര ചെലവ് കുറയ്ക്കാന്‍ പുതിയ വിതരണക്കാരെ കണ്ടെത്താനും മറ്റ് വഴികള്‍ തേടാനും തന്റെ കമ്പനി ശ്രമിക്കുമെന്ന് കാര്‍ പറഞ്ഞു.

കാനഡ അതിന്റെ കൗണ്ടര്‍-താരിഫ് നിരപ്പാക്കുമ്പോള്‍ റെസിഡന്‍ഷ്യല്‍ സപ്ലൈ ശൃംഖലയിലെ കനേഡിയന്‍ ഇറക്കുമതിക്കാര്‍ യു എസ് സാധനങ്ങള്‍ക്ക് പകരമുള്ള ബദലുകള്‍ നോക്കേണ്ടതുണ്ടെന്ന് സി എ്ച്ച് ബി എ  പറഞ്ഞു.

കാനഡ 'യഥാര്‍ഥ അനിശ്ചിതത്വത്തിലാണ്' എന്ന് കാര്‍ പറഞ്ഞു. 'പലതും കണ്ടെത്തേണ്ടതുണ്ടെന്നും പരിഹരിക്കപ്പെടേണ്ടതായി പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കാനഡ- യു എസ് വ്യാപാര യുദ്ധം വീട് നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കുമെന്ന് ഭവന മന്ത്രി