ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചു.
അദ്ദേഹത്തിന്റെ നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കി. പേഴ്സണല്‍ പരിശീലന വകുപ്പ് (ഡിഒപിടി) ശനിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ നിയമനത്തോടെ 2019 സെപ്റ്റംബര്‍ 11 മുതല്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പി കെ മിശ്രയ്ക്കൊപ്പം അദ്ദേഹവും ചേരും.