ജമ്മുവിന് സമീപം ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

ജമ്മുവിന് സമീപം ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു


ശ്രീനഗര്‍: മാതാ വൈഷ്‌ണോ ദേവിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് ജമ്മുവിന് സമീപം റോഡില്‍ നിന്നും തെന്നി മറിഞ്ഞ്  ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് ജമ്മുവിന് സമീപം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. 

ജമ്മു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ അകലെയുള്ള മണ്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദുരന്തത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, ഒരു വളവില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബസ്സില്‍ 19 പേരാണ് ഉണ്ടായിരുന്നത്. പതിനേഴു പേരെ രക്ഷപ്പെടുത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു.