ഗാസ: ഹമാസ് മോചിപ്പിച്ച ഇസ്രായേലി ബന്ദികളില്‍ ഒരാള്‍ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഹമാസ് പ്രവര്‍ത്തകന്റെ നെറ്റിയില്‍ ചുംബിച്ചത് ശ്രദ്ധേയമായി.
ശനിയാഴ്ച മോചിപ്പിക്കപ്പെട്ട മൂന്ന് ബന്ദികളില്‍ ഒരാളായ ഒമര്‍ ഷെം ടോവ് എന്നറിയപ്പെടുന്ന ഇസ്രായേലി ബന്ദിയാണ് തലയില്‍ ചുംബിച്ചത്. മധ്യ ഗാസയിലെ നുസൈറാത്ത് പ്രദേശത്ത് ഒമര്‍, എലിയ കോഹന്‍, ഒമര്‍ വെന്‍കെര്‍ട്ട് എന്നീ ബന്ദികളെയാണ് കൈമാറിയത്.
500 ദിവസത്തിലേറെയായി ഹമാസ് ബന്ദികളാക്കിയിരുന്ന ഒമര്‍ ഷെം ടോവിന്റെ വീഡിയോ ഞെട്ടിപ്പിക്കുന്നവയാണ്. സംഭവത്തിന്റെ ഒരു വീഡിയോ എക്സില്‍ പ്രചരിക്കുന്നുണ്ട്. 22 വയസ്സുള്ള ആള്‍ക്ക് 'സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം' ബാധിച്ചിട്ടുണ്ടോ എന്ന് ആളുകള്‍ ചോദ്യം ചെയ്യുന്നു. ഇരയെ പീഡിപ്പിക്കുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തയാളുമായി തോന്നുന്ന വൈകാരിക അടുപ്പമാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം.
ഹെര്‍സ്ലിയയിലെ അവരുടെ വീട്ടില്‍ നടന്ന കുടുംബയോഗത്തില്‍ ഒമര്‍ എല്ലാവരുമായും ഇടപഴകുന്ന കുട്ടിയാണെന്നാണ് പറഞ്ഞത്.
ഓണ്‍ലൈനില്‍ ലഭ്യമായ മറ്റ് വീഡിയോകളില്‍ റെഡ് ക്രോസിന് കൈമാറുന്നതിനുമുമ്പ് സര്‍ട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഒമര്‍ വേദിയില്‍ കൈവീശുന്നത് കാണിക്കുന്നു.
മകന്റെ മോചനത്തില്‍ ആഹ്ലാദഭരിതനായ ഒമര്‍ ഷെം ടോവിന്റെ പിതാവ് മാല്‍ക്കി ഷെം ടോവ് പറഞ്ഞത് തന്റെ മകന്റെ പുഞ്ചിരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളുന്നുവെന്നാണ്. ഒമര്‍ മെലിഞ്ഞിരിക്കുന്നുവെങ്കിലും ഉത്സാഹഭരിതനാണ്. ലോകത്തിലെ ഏറ്റവും പോസിറ്റീവ് ചിന്താഗതിക്കാരനുമാണണ് തന്റെ മകനെന്നും അദ്ദേഹം ചാനല്‍ 12-നോട് പറഞ്ഞു.