റെയില്‍ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

റെയില്‍ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍


കൊല്ലം: കുണ്ടറയില്‍ റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും കുണ്ടറ എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികളാണ്. 

ടെലിഫോണ്‍ പോസ്റ്റ് പാളത്തില്‍ വെച്ചതിന്റെ ഉദ്ദേശ ലക്ഷ്യം വ്യക്തമല്ല. സംഭവത്തിനു പിന്നാലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തി അന്വേഷത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുണ്ടറ പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മധുരയില്‍ നിന്ന് റെയില്‍വേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. തുടര്‍ന്ന് പുനലൂര്‍ റെയില്‍വേ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.