ടൊറന്റോ: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തെ എടുക്കാനാവില്ലെന്ന് യു എസിനെ പരിഹസിച്ച് ജസ്റ്റിന്‍ ട്രൂഡോ. 2025-ലെ 4 നേഷന്‍സ് ഫെയ്സ്-ഓഫില്‍ അമേരിക്കയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരിഹാസം.
നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തേയം ഞങ്ങളുടെ കളിയും നിങ്ങള്‍ക്ക് എടുക്കാന്‍ രഴിയില്ലെന്ന് എക്സിലെ ഒരു പോസ്റ്റില്‍ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
അധികാരമേറ്റതിനുശേഷം കാനഡയെ അമേരിക്കയുടെ '51-ാമത്തെ സംസ്ഥാന'മാക്കാന്‍ ശ്രമിക്കുന്ന ട്രംപിനെതിരെയുള്ള വ്യക്തമായ വെല്ലുവിളിയായിരുന്നു ഇത്.
കാനഡ യു എസിന്റെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്ന് യു എസ് പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരുന്നു, കൂടാതെ കനേഡിയന്‍ ജനത ഇത് ആഗ്രഹിക്കുന്നുവെന്ന് പറയാനും അദ്ദേഹം ശ്രമിച്ചു. നികുതികളിലും സൈനിക സംരക്ഷണത്തിലും അവര്‍ക്ക് വലിയ ലാഭം ലഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ടൂര്‍ണമെന്റിനിടെ മോണ്‍ട്രിയല്‍ ഉള്‍പ്പെടെയുള്ള കനേഡിയന്‍ വേദികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികരണമായി ബോസ്റ്റണിലെ യു എസ് ആരാധകര്‍ 'ഓ കാനഡ' എന്ന് കൂക്കിവിളിച്ചു.
