ഇന്ത്യ ആവശ്യപ്പെട്ടിരുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ അര്‍ഷ് ദല്ലയ്ക്ക് കാനഡ ജാമ്യം അനുവദിച്ചു

ഇന്ത്യ ആവശ്യപ്പെട്ടിരുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ അര്‍ഷ് ദല്ലയ്ക്ക് കാനഡ ജാമ്യം അനുവദിച്ചു

ഒട്ടാവ: കാനഡയില്‍ അറസ്റ്റിലായ, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ അര്‍ഷ് ദല്ല എന്ന അര്‍ഷ്ദീപ് സിങ് ഗില്ലിന് കനേഡിയന്‍ കോടതി ജാമ്യം അനുവദിച്ചു.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഇന്ത്യ നിരോധിച്ച സംഘടനയാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്. അര്‍ഷ് ദല്ലയ്‌ക്കെതിരെ ഇന്ത്യ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

30,000 ഡോളര്‍ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്. കേസില്‍ 2025 ഫെബ്രുവരി 24ന് അടുത്ത വാദം കേള്‍ക്കും. ഒക്ടോബറില്‍ കാനഡയിലെ ഹാള്‍ട്ടണിലാണ് ദല്ല പിടിയിലായത്. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. അന്നുമുതല്‍ ഇയാളെ കാനഡയില്‍ നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.

ഈ നീക്കം അവഗണിച്ചാണ് ദല്ലയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കനേഡിയന്‍ അധികൃതരുമായി ഇന്ത്യ ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്ക് ശ്രമിക്കുമെന്നാണ് വിവരം.

ഇന്ത്യ ആവശ്യപ്പെട്ടിരുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവന്‍ അര്‍ഷ് ദല്ലയ്ക്ക് കാനഡ ജാമ്യം അനുവദിച്ചു