പെന്തിക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡോ കനേഡിയന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

പെന്തിക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡോ കനേഡിയന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്


ടൊറന്റോ: മലയാളി പെന്തക്കോസ്തല്‍ സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ കാനഡ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്.

ഓഗസ്റ്റ് മാസം 1, 2, 3 തിയ്യതികളില്‍ കാനഡ ക്രിസ്ത്യന്‍ കോളേജ്, വിറ്റ്ബിയില്‍ വച്ച് നടക്കുന്നു. ഈ കോണ്‍ഫറന്‍സിലേക്ക് അനുഗ്രഹീതരായ ശുശ്രൂഷകന്മാര്‍ വചനം പ്രസംഗിക്കുന്നു. പാസ്റ്റര്‍ ഗ്ലെന്‍ ബാഡോന്‍സ്‌കി (യുഎസ്എ), പാസ്റ്റര്‍ ഷാജി എം പോള്‍, പാസ്റ്റര്‍ റെജി ശാസ്താംകോട്ട അവരോടൊപ്പം കാനഡയില്‍ നിന്നുള്ള അഭിഷിക്തന്മാരും ശുശ്രൂഷിക്കുന്നു. കാനഡയുടെ വിവിധ സ്ഥലങ്ങളിലെ നിന്നുള്ള ചര്‍ച്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 അംഗ കൊയര്‍ ഗാനങ്ങള്‍ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വര്‍ഷിപ്പ് ലീഡര്‍ പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയും ശുശ്രൂഷിക്കുന്നു.

ഈ സമ്മേളനം ഹാര്‍വെസ്‌റ് ടിവി ലൈവ് സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം പെന്തിക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയന്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ ലൈവ് ആയി മീറ്റിങ്ങുകള്‍ കാണുവാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

www.thepfic.ca എന്ന വെബ്‌സൈറ്റില്‍ കോണ്‍ഫറന്‍സിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യുവുന്നതാണ്. അതോടൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അഞ്ചു വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രത്യേക സെഷനുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ടിം കിഡ്‌സ് എന്ന പ്രോഗ്രാം ഒരുക്കിയിരിക്കുന്നു.

ക്രിസ്തുവില്‍ ഒന്നായി എന്ന തീം ആണ് ഈ കോണ്‍ഫറന്‍സിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഫറന്‍സിന് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന പാട്ടുപുസ്തകത്തില്‍ കാനഡയുടെ മലയാളി പെന്തക്കോസ് സഭയുടെ പ്രാരംഭ ഘട്ടങ്ങളെ പറ്റി വിശദീകരണം നല്‍കുന്നുണ്ട്.

വിവിധ നിലയില്‍ ഉള്ള കമ്മറ്റികള്‍ കോണ്‍ഫെറന്‍സിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.16 അംഗ നാഷണല്‍ കമ്മറ്റിയില്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍ തോമസ് ടൊറോണ്ടോ, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഫിന്നി സാമുവല്‍ ലണ്ടന്‍, ജനറല്‍ ട്രഷറര്‍ പാസ്റ്റര്‍ വില്‍സണ്‍ കടവില്‍ എഡ്മന്റണ്‍ എന്നിവരോടൊപ്പം പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍സ് ആയി പാസ്റ്റര്‍ ബാബുജോര്‍ജ് കിച്ചനെര്‍, പാസ്റ്റര്‍ ബ്ലെസ്സണ്‍ ചെറിയാന്‍ ടോറോന്റോ, പ്രയര്‍ കോര്‍ഡിനേറ്റര്‍സ് ആയി പാസ്റ്റര്‍ എബ്രഹാം തോമസ് ഹാമില്‍ട്ടണ്‍, പാസ്റ്റര്‍ സാമുവല്‍ ഡാനിയേല്‍ കാല്‍ഗറി, വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികള്‍, 40 അംഗ ലോക്കല്‍ കമ്മറ്റി, വിവിധ പ്രയര്‍ ഗ്രൂപ്പുകള്‍ ഇവയോട് ചേര്‍ന്ന് വിവിധ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍, ഒരുക്കങ്ങള്‍ എന്നിവ നടന്നു വരുന്നു.

ഈ പി സി ഐ സി കോണ്‍ഫറന്‍സ് കാനഡ മലയാളി പെന്തക്കോസ് സഭകളുടെ ചരിത്രത്തില്‍ ആദ്യമായി 10 പ്രൊവിന്‍സില്‍ നിന്നും നൂറില്‍പരം സഭകള്‍ ഇതില്‍ പങ്കെടുക്കുവാന്‍ ആവേശത്തോടെ മുന്നോട്ട് വന്നിരിക്കുന്നു.

പെന്തിക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡോ കനേഡിയന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്