ടി20 ലോകകപ്പ്; ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു

ടി20 ലോകകപ്പ്; ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു


ഫ്ളോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണമാണ് ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ യു എസ് എയും നേരത്തേ സൂപ്പര്‍ എ്‌യ്റ്റ് ഉറപ്പിച്ചിരുന്നു.

സൂപ്പര്‍ 8 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം ഉടന്‍ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും. വെള്ളിയാഴ്ച ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന യു എസ്- അയര്‍ലന്‍ഡ് മത്സരം കനത്ത മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.