വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഷ്യ പസഫിക് കോപ്പറേഷൻ വാണിജ്യ മന്ത്രിമാരുടെ യോഗത്തിനിടെ കൂടിക്കാഴ്ച നടത്താനാണ് പദ്ധതി. ഒക്ടോബറിലായിരിക്കും ട്രംപിന്റെ ദക്ഷിണകൊറിയൻ യാത്രയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ സന്ദർശനം. ചൈന റഷ്യയുമായും ഇന്ത്യയുമായും അടുക്കുന്നതിനിടെയാണ് ട്രംപിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്
ഗ്യാൻഷുവിൽ ഒക്ടോബർ അവസാനത്തിൽ തുടങ്ങി നവംബറിൽ ആദ്യവാരം അവസാനിക്കുന്ന രീതിയിലാവും ഉച്ചകോടി നടക്കുക. നേരത്തെ ട്രംപിനേയും ഭാര്യയേയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങ് ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചുവെങ്കിലും എപ്പോൾ ഏഷ്യൻ രാജ്യത്തിലേക്ക് പോകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നില്ല.
ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
