ട്രംപിന്റെ താരിഫ് സമയ പരിധി കാനഡയെ ബാധിക്കില്ല

ട്രംപിന്റെ താരിഫ് സമയ പരിധി കാനഡയെ ബാധിക്കില്ല


ഒന്റാരിയോ: ട്രംപിന്റെ താരിഫ് സമയ പരിധി കാനഡയെ ബാധിക്കില്ല. വ്യാപാര കരാര്‍ ഇല്ലെങ്കില്‍ ഉയര്‍ന്ന താരിഫ് നിരക്ക് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ  'വിമോചന ദിന' മുന്നറിയിപ്പും തീരുവകള്‍ ബാധിച്ച രാജ്യങ്ങളിലേക്ക് കത്തിടപാടുകള്‍ അയച്ചും ട്രംപ് സ്വയം ഏര്‍പ്പെടുത്തിയ സമയപരിധി പല രാജ്യങ്ങളിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരുന്നു. 

ഏപ്രിലില്‍ 'പരസ്പര' താരിഫുകള്‍ എന്ന് വിളിച്ചാണ് ട്രംപ് തന്റെ വ്യാപാര യുദ്ധം ആരംഭിച്ചത്. പക്ഷേ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഏറ്റവും വിനാശകരമായ തീരുവകള്‍ പിന്‍വലിക്കുകയും ചെയ്തു. മിക്ക രാജ്യങ്ങള്‍ക്കും 10 ശതമാനം സാര്‍വത്രിക താരിഫ് നിലവിലുണ്ടായിരുന്നു.

ട്രംപ് ഇടപാടുകള്‍ നടത്താന്‍ 90 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചത്. എന്നാല്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന വ്യാപാര ക്രമീകരണങ്ങള്‍ യുണൈറ്റഡ് കിംഗ്ഡവുമായും വിയറ്റ്‌നാമുമായും ഇടപാടുകള്‍ക്കുള്ള ചട്ടക്കൂടുകള്‍ മാത്രമാണ്. ആഗോളവിപണിയിലെ വര്‍ധിപ്പിച്ച താരിഫുകള്‍ കുറക്കുമോ എന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിലെ അംഗങ്ങള്‍ വാരാന്ത്യത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയും രാജ്യങ്ങള്‍ കരാറില്‍ എത്തിയില്ലെങ്കില്‍ തീരുവകള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പറഞ്ഞു. പ്രസ്തു മാറ്റം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നാണ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞത്.

ആഗോള താരിഫുകളില്‍ കാനഡയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂലൈ 21നകം യു എസുമായി കാനഡ ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി കരാര്‍ കൊണ്ടുവരേണ്ടതുണ്ട്. 

ഫെന്റനൈലുമായി ബന്ധപ്പെട്ട താരിഫുകള്‍ കാനഡയെ ഇപ്പോഴും ബാധിക്കുന്നുണ്ട്. ഊര്‍ജ്ജത്തിനും പൊട്ടാഷിനും 10 ശതമാനം കുറഞ്ഞ ലെവിയുള്ള 25 ശതമാനം താരിഫുകള്‍, വ്യാപാരത്തിനായുള്ള കാനഡ- യു എസ്്- മെക്‌സിക്കോ കരാറിന് അനുസൃതമല്ലാത്ത കയറ്റുമതികള്‍ക്ക് മാത്രമാണ് ബാധകമാവുക.

സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈലുകള്‍ എന്നിവയ്ക്കുള്ള ട്രംപിന്റെ താരിഫുകളും കാനഡയെ ബാധിക്കും.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ട്രംപും മാര്‍ച്ചില്‍ പുതിയ സുരക്ഷാ, സാമ്പത്തിക പങ്കാളിത്തം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മെയ് തുടക്കത്തില്‍ കാര്‍ണി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിനുശേഷം അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.  കഴിഞ്ഞ മാസമാണ് ഇരു നേതാക്കളും  കരാറിലെത്താനുള്ള സമയപരിധി ജൂലൈ 21 ആയി നിശ്ചയിച്ചത്.

ജൂണ്‍ അവസാനത്തോടെ കാനഡ ഡിജിറ്റല്‍ സേവന നികുതി ഉപേക്ഷിക്കണമെന്ന ട്രംപിന്റെ ആവശ്യം  ചര്‍ച്ചകളെ വഴിതിരിച്ചുവിട്ടിരുന്നു.

ജൂണ്‍ 30ന് നികുതി ഈടാക്കാന്‍ തീരുമാനിച്ചതിന് തൊട്ടുമുമ്പ് ഒട്ടാവ സാങ്കേതിക ഭീമന്മാര്‍ക്കുള്ള നികുതി അവസാനിപ്പിച്ചു. ഈ ആഴ്ച മറ്റ് രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകളില്‍ യു എസ് എത്തുമോ എന്ന കാര്യത്തില്‍ കാനഡ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. 

ചില അടിസ്ഥാന താരിഫുകള്‍ നിലനിര്‍ത്താന്‍ ട്രംപ്് പ്രതിജ്ഞാബദ്ധനാണെന്ന് യുണൈറ്റഡ് കിംഗ്ഡവും വിയറ്റ്‌നാമീസ് ചട്ടക്കൂടുകളും സൂചിപ്പിക്കുന്നു.

ട്രംപ് ഭരണകൂടം 'അടുത്ത 48 മണിക്കൂറിനുള്ളില്‍' നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് തിങ്കളാഴ്ച സിഎന്‍ബിസിയോട് പറഞ്ഞു.