കോന്നി പാറമട ദുരന്തത്തില്‍ ഒരു മൃതദേഹം കണ്ടെത്തി

കോന്നി പാറമട ദുരന്തത്തില്‍ ഒരു മൃതദേഹം കണ്ടെത്തി


പത്തനംതിട്ട: കോന്നി പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആരുടേതാണ് മൃതദേഹമെന്ന് വ്യക്തമായിട്ടില്ല. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.  രക്ഷാപ്രവര്‍ത്തനത്തനത്തിന് തിരുവല്ലയില്‍ നിന്ന് 27 എന്‍ ഡി ആര്‍ എഫ് സംഘവും ഫയര്‍ഫോഴ്സിന്റെ കൂടുതല്‍ സംഘവും രംഗത്തുണ്ട്. 

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ്  പാറമടയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കെട്ടുകള്‍ വീണത്.