സവോ പോളോ: മുൻ പ്രസിഡന്റ് ജയ് ബൊൽസനാരോയെ വീട്ടു തടങ്കലിലാക്കാൻ ബ്രസീൽ സുപ്രീംകോടതി ഉത്തരവ്. 2022ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ തുടരുന്നതിനിടെയാണ് ഉത്തരവ്.
70കാരനായ പ്രസിഡന്റ് മുൻകരുതൽ നടപടികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറെയ്‌സിന്റെ ഉത്തരവ്. ബൊൽസനാരോക്കെതിരായ വിചാരണ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടി
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ട്രംപ് രാജ്യത്തിനെതിരെ 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. ട്രംപുമായി ബൊൽസനാരോ അടുത്ത സൗഹൃദം നിലനിർത്തിയിരുന്നു.
ബ്രസീൽമുൻപ്രസിഡന്റ് ജയ് ബൊൽസനാരോയെ വീട്ടു തടങ്കലിലാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
