വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ഊര്‍ജ്ജ വിലയില്‍ കുറവുണ്ടായാല്‍ പുടിന്‍ യുക്രെയ്‌നെതിരെ യുദ്ധം നിര്‍ത്താന്‍ നിര്‍ബന്ധിതമാക്കുമെന്ന് ട്രംപ് പറഞ്ഞു.
സിഎന്‍ബിസിയുടെ സ്‌ക്വാക്ക് ബോക്‌സിനോട് സംസാരിക്കവെ ഊര്‍ജ്ജ വില കുറഞ്ഞാല്‍ പുടിന്‍ ആളുകളെ കൊല്ലുന്നത് നിര്‍ത്തുമെന്നും യു എസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.
യു എസ്- യൂറോപ്യന്‍ യൂണിയന്‍ കരാര്‍ പ്രകാരം 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ യൂണിയന് 35 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് സ്‌ക്വാക്ക് ബോക്‌സിനോട് സംസാരിക്കുന്നതിനിടെ ട്രംപ് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ് നല്‍കി.
