മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാവില്ലെന്ന് ട്രംപ്

മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാവില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും മത്സരിക്കാനുണ്ടാവില്ലെന്ന് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുവദിക്കുന്നതിന് ട്രംപ് അമേരിക്കന്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭരണഘടന ഒരു വ്യക്തിയെ മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതില്‍ വിലക്കുന്നുണ്ട്. 2028ല്‍ വൈറ്റ് ഹൗസില്‍ മൂന്നാം തവണയും മത്സരിക്കുമെന്ന് ട്രംപ് തന്നെ പലതവണ നേരത്തെ വ്യക്തമാക്കിയിരുന്നു. 

വീണ്ടും മത്സരിക്കുമോ എന്ന് അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടു തവണ മിക്കവാറും ഇല്ല എന്നാണ് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.

മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാവില്ലെന്ന് ട്രംപ്