ന്യൂഡല്‍ഹി: പൂഞ്ചിലെ നിയന്ത്രണരേഖയിലെ മാന്‍കോട്ട് സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
പാകിസ്ഥാന്‍ സൈനികര്‍ പൂഞ്ചിലെ മാന്‍കോട്ട് സെക്ടറില്‍ വൈകിട്ട് ആറരയോടെ നിയന്ത്രണരേഖയില്‍ വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 മിനിറ്റിലധികം വെടിവയ്പ്പ് തുടര്‍ന്നു.