പശുക്കളെ വേട്ടയാടാനെത്തുന്ന ചെന്നായ്ക്കളെ തുരത്താന്‍ യുഎസ് കാര്‍ഷിക വകുപ്പ് ഉപയോഗിക്കുന്നത് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ സിനിമയിലെ ശബ്ദങ്ങള്‍

പശുക്കളെ വേട്ടയാടാനെത്തുന്ന ചെന്നായ്ക്കളെ തുരത്താന്‍ യുഎസ് കാര്‍ഷിക വകുപ്പ് ഉപയോഗിക്കുന്നത് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ സിനിമയിലെ ശബ്ദങ്ങള്‍

ന്യൂയോര്‍ക്ക്: മികച്ച ചിത്രത്തിനടക്കമുള്ള ആറ് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ചിത്രമാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണും ആദം ഡ്രൈവറും പ്രധാനവേഷത്തിലെത്തിയ മാരേജ് സ്‌റ്റോറി. നോഹ ബൗംബാക്ക് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ ചെന്നായക്കളെ തുരത്താനായി ഉപയോഗിക്കുകയാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (USDA).

വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഒറിഗോണില്‍ 20 ദിവസത്തിനുള്ളില്‍ ചെന്നായ്ക്കള്‍ 11 പശുക്കളെ കൊന്നതിനുശേഷമാണ് അവയെ ഭയപ്പെടുത്തി ഓടിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. അത് അനുസരിച്ച് തെര്‍മല്‍ ക്യാമറകളുള്ള ക്വാഡ്‌കോപ്റ്ററുകള്‍ (ഒരു തരം ഡ്രോണുകള്‍) ഉപയോഗിച്ചാണ് പതിയിരിക്കുന്ന ചെന്നായക്കളെ കണ്ടെത്തുക.

അതിനുശേഷം ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ച് വെടിക്കെട്ട്, വെടിയൊച്ചകള്‍, ആളുകള്‍ തര്‍ക്കിക്കുന്നതിന്റെ ശബ്ദങ്ങള്‍ എന്നിവ കേള്‍പ്പിച്ചാണ് ചെന്നായക്കളെ തുരത്തുന്നത്. ഇതിനായി ഉപയോഗിക്കുന്ന ശബ്ദങ്ങളിലാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണും ആദം ഡ്രൈവറും തമ്മില്‍ വഴക്കിടുന്ന രംഗത്തിന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലില്‍ പറയുന്നത്.

ഈ രീതി ഉപയോഗിച്ച് ചെന്നായക്കളെ തുരത്താന്‍ ആരംഭിച്ചതിനു ശേഷം 85 ദിവസത്തിനുള്ളില്‍ രണ്ട് പശുക്കള്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ.

പശുക്കളെ വേട്ടയാടാനെത്തുന്ന ചെന്നായ്ക്കളെ തുരത്താന്‍ യുഎസ് കാര്‍ഷിക വകുപ്പ് ഉപയോഗിക്കുന്നത് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ സിനിമയിലെ ശബ്ദങ്ങള്‍