ഡാളസ്സില്‍ അപകടത്തില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്തി

ഡാളസ്സില്‍ അപകടത്തില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്തി

ഡാളസ്: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ അപകടത്തില്‍ മരിച്ച വിഎ ഹോസ്പിറ്റലിലെ ഡോക്ടര്‍ ദുര്‍ദാന സിക്കന്ദറുടെ (58) സംസ്‌കാരം ഫ്ളവര്‍ മൗണ്ട് മസ്ജിദില്‍ നടന്നു. സിക്കന്ദര്‍ ഓടിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിഎ ഹോസ്പിറ്റലില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയായിരുന്നു സംഭവം. വിശ്വസ്തതയോടെയും പുഞ്ചിരിയോടെയും ഡോ. ദുര്‍ദാന സിക്കന്ദര്‍ ഡാളസ് വിഎ മെഡിക്കല്‍ സെന്ററിലെ വിമുക്തഭടന്മാരെ ചികിത്സിച്ചുവെന്ന് സുഹൃത്തും സഹ വൈദ്യനുമായ ഡോ. റാബിയ ഖാന്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയവും പണവും നല്‍കിയ ഒരു സേവകിയുടെ ഹൃദയമായിരുന്നു ഡോ. സിക്കന്ദറിനെന്ന് ഡോ. ഖാന്‍ പറഞ്ഞു.