പി ജെ ഫിലിപ്പ് ഡാളസില്‍ നിര്യാതനായി

പി ജെ ഫിലിപ്പ് ഡാളസില്‍ നിര്യാതനായി

ഡാളസ്: വടശ്ശേരിക്കര പുത്തന്‍പറമ്പില്‍ (പര്‍വ്വതത്തില്‍) കുടുംബാംഗമായ പി ജെ ഫിലിപ്പ് (80) ഡാളസില്‍ അന്തരിച്ചു. ഡാളസ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായിരുന്നു. ഭാര്യ: ഡെയ്‌സി ഫിലിപ്പ്. മക്കള്‍: ഷൈനി, ഫിന്നി ഫിലിപ്പ്, ജിറ്റ. മരുമക്കള്‍: ജോസ് ഡാനിയേല്‍, ബിന്‍സി, ബെന്‍ ജോണ്‍. സുവിശേഷ തല്‍പരനായിരുന്ന ഇദ്ദേഹം കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജിലും ബാംഗ്ലൂര്‍ ബെറിയന്‍ ബൈബിള്‍ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചര്‍ച്ച് ഓണ്‍ ദി റോക്ക് കോളേജിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്ന പരേതനായ ഡോ. പി ജെ ടൈറ്റസിന്റെ ഇളയ സഹോദരനായിരുന്നു. ഭൗതിക ശരീരം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഗാര്‍ലന്‍ഡിലുള്ള ഐ പി സി ഹെബ്രോന്‍ ആരാധനാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുകയും തുടര്‍ന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും. സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 21 രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഡാളസ് ഗ്രീന്‍വില്‍ അവന്യൂവിലുള്ള റെസ്റ്റ് ലാന്‍ഡ് സെമിത്തേരിയില്‍ ഭൗതിക സംസ്‌കാരവും നടക്കും. ഇരു ദിവസങ്ങളിലേയും ശുശ്രൂഷകള്‍ തത്സമയം www.provisiontv.in ലഭ്യമാണ്.