മറിയാമ്മ എബ്രഹാം

മറിയാമ്മ എബ്രഹാം

ഫിലഡല്‍ഫിയ: കുമ്പഴ മുതലക്കുഴിയില്‍ പരേതനായ മാത്തന്‍ ഗീവര്‍ഗീസിന്റെയും പരേതയായ മറിയാമ്മ മാത്തന്റെയും മകളും പ്രക്കാനം മരോട്ടുങ്കല്‍ വീട്ടില്‍ മത്തായി എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം (ചിന്നമ്മ- 81) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. ലിസി, സാലി, ജോളി, മോളി എന്നിവര്‍ മക്കളും ഫിലിപ്പ്, ഷാജി, സോജു, ഷാജി എന്നിവര്‍ മരുമക്കളുമാണ്. പരേതയായ കുഞ്ഞമ്മ, പരേതനായ വര്‍ഗീസ് മാത്തന്‍, ജോര്‍ജ് മുതലക്കുഴിയില്‍, ബേബി മാത്തന്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊതുദര്‍ശനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മണി മുതല്‍ 8:30 വരെയും സംസ്‌ക്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 വരെ വെല്‍ഷ് റോഡ് ഹണ്ടിംഗ്ഡണ്‍ വാലിയിലുള്ള സെന്റ്. മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം 11:45ന് പൈന്‍ ഗ്രോവ് സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ഇടവക വികാരി വെരി. റവ. സി ജെ ജോണ്‍സണ്‍ കോര്‍എപ്പീസ്‌ക്കോപ്പാ, റവ. ഫാദര്‍ കെ കെ ജോണ്‍ എന്നിവരും സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നല്‍കും. ലൈവ്: https://www.youtube.com/live/RtUzZH-hHlQ?si=u1c0l2jXMl_3rE17