പാസ്റ്റര്‍ സാം മാത്യു ഡാളസ്സില്‍ അന്തരിച്ചു

പാസ്റ്റര്‍ സാം മാത്യു ഡാളസ്സില്‍ അന്തരിച്ചു

ഡാളസ്: പാസ്റ്റര്‍ സാം മാത്യു (66) ഡാളസ്സില്‍ അന്തരിച്ചു. ഏഴംകുളം കുഴിഞ്ഞ വിളയില്‍ കുടുംബാംഗമാണ്. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അടൂര്‍ വെസ്റ്റ് ശുശ്രൂഷകന്‍, അടൂര്‍ വെസ്റ്റ് സെന്ററില്‍ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കല്‍ എന്നിവടങ്ങളിലും ബാംഗ്‌ളൂര്‍ മതിക്കര, ഡാളസ് സയോണ്‍ ചര്‍ച്ച് എന്നീ സഭകളിലും ദൈവിക ശുശ്രൂഷ നടത്തിയിരുന്നു. നിലവില്‍ ഡാളസ് ഇര്‍വിംഗിലുള്ള ഇന്ത്യാ പെന്തകോസ്തല്‍ അസംബ്ലിയുടെ അംഗമായിരുന്നു. പുനലൂര്‍ നരിക്കല്‍ മുപ്പിരത്ത് വീട്ടില്‍ ലീലാമ്മയാണ് ഭാര്യ. മക്കള്‍: റെജി, റോയി, റീന. സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാവിലെ 9ന് മെസ്‌കിറ്റിലുള്ള ശാരോന്‍ ഫെലോഷിപ്പ് സഭാ മന്ദിരത്തില്‍ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കുകയും 1:30ഓടെ ലേക്ക് വ്യൂ സെമിത്തേരിയില്‍ (2343 Lake Rd, Lavon, TX 75166) ഭൗതിക ശരീരം സംസ്‌കരിക്കും.