വര്‍ഗീസ് ജോണിന്റെ സംസ്ക്കാര ശുശ്രൂഷ 30ന്
ഗാര്‍ലാന്‍ഡ്: ഡാളസില്‍ അന്തരിച്ച വര്‍ഗീസ് ജോണിന്റെ (ബേബി) സംസ്കാര ശുശ്രൂഷയും പൊതു ദര്‍ശനവും ഓഗസ്റ്റ് 30, 31 തിയ്യതികളില്‍ ഗാര്‍ലന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
ഓഗസ്റ്റ് 30 വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ 6.45 വരെ സന്ധ്യാ പ്രാര്‍ഥനയും ശവസംസ്കാര ശുശ്രൂഷകളും 6:45 മുതല്‍ 9 വരെ പൊതുദര്‍ശനവും.
ഓഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം നടക്കും.
സംസ്കാര ശുശ്രൂഷയുടെ തത്സമയം provisiontv.in