ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു


ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കേരളാ പോര്‍ട്ട് ആന്റ് കോര്‍പറേഷന്‍ മിനിസ്റ്റര്‍ വി എന്‍  വാസവന്‍ സമ്മാനിച്ചു. ക്യാഷ് അവാര്‍ഡ്  ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. 

ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ രണ്ട് ദിവസങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു അടൂര്‍.

ഫൊക്കാനയുടെ സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു. ഫോക്കാനയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലോത്തിലെ ഏറ്റവും വലുതും പഴക്കവുമുള്ള സംഘടനായ ഫൊക്കാനയുടെ സ്‌പെഷ്യല്‍ അവാര്‍ഡിന് അര്‍ഹനായതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി താന്‍ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും സാംസ്‌കാരികം, കല, സാഹിത്യം, സ്പോര്‍ട്, ചാരിറ്റി തുടങ്ങി എല്ലാ മേഖലകളിലും ഫൊക്കാന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം മറ്റ് എല്ലാ സംഘടനകള്‍ക്കും മാതൃകയാണെന്നും ഇതേ ശക്തിയോടെ ഫോക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.


ഇന്ത്യന്‍ സിനിമയിലെ തന്നെ പകരം വയ്ക്കാനില്ലാത്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന് അരനൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തില്‍ ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ അംഗീകാരങ്ങള്‍ ഈ പ്രതിഭാധനനെ തേടിയെത്തിയിട്ടുണ്ട്.

സ്വയംരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത് തുടങ്ങി ഒരു കലാകാരന്റെ ജന്മം സാര്‍ഥകമാക്കുന്ന ഒരുപിടി സിനിമകള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. പത്മശ്രീ, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ജെ സി ഡാനിയേല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള അടൂരിനെ കേരള യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍ ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ പര്യവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറയുന്നു പ്രവാസി മലയാളികളുടെ കേരള കണ്‍വന്‍ഷനുകളില്‍ വച്ച് ചരിത്രം സൃഷ്ടിച്ച ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ ധന്യമായത് അടൂരിനെ പോലെയുള്ള മഹത് വ്യക്തികളുടെ സാനിധ്യം കൂടിയാണ്. പങ്കെടുത്തവര്‍ക്ക് ഇനിയുള്ള ജീവിതത്തില്‍ ഓര്‍ക്കുവാനും ഓര്‍മ്മിക്കുവാനും അവസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ നല്‍കിയാണ് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ പരിവസാനിച്ചത്.