അമിക്കോസ് നോര്‍ത്ത് അമേരിക്ക രാജ്യാന്തര കണ്‍വെന്‍ഷന്‍ ഡാളസില്‍ ഉദ്ഘാടനം ചെയ്തു.

അമിക്കോസ് നോര്‍ത്ത് അമേരിക്ക രാജ്യാന്തര കണ്‍വെന്‍ഷന്‍ ഡാളസില്‍ ഉദ്ഘാടനം ചെയ്തു.


ഡാലസ്: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ അസോസിയേഷന്‍ ഓഫ് മാര്‍ ഇവാനിയോസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് (അമിക്കോസ്) നോര്‍ത്ത് അമേരിക്കയുടെ രാജ്യാന്തര കണ്‍വെന്‍ഷന്‍ അമിക്കോസ് രക്ഷാധികാരിയും മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയുടെ അധ്യക്ഷനും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് മുന്‍ അധ്യാപകനും പ്രമുഖ ധനതത്വശാസ്ത്ര പണ്ഡിതനുമായ ബിഷപ് ഡോ. ജോസഫ്  മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ്, ചലച്ചിത്ര താരങ്ങളായ നന്ദു, സാബു തിരുവല്ല, ഡിനി എലിസബത്ത് ദാനിയേല്‍, പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍, സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് തുടങ്ങിയര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ഒക്ടോബര്‍ 11 വെള്ളി മുതല്‍ 13 ഞായര്‍ വരെ ടെക്‌സാസിലെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഡാളസ്, ഡങ്കന്‍വില്ലെയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അനേക മാര്‍ ഇവാനിയോസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളെ കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, എഴുത്തുകാരിയും കവയത്രിയുമായ ത്രേസ്യാമ്മ നാടാവള്ളില്‍,  ഡോ. ജോഷി ജേക്കബ് അറ്റ്‌ലാന്റാ, ഡോ. മാത്യു ടി എബ്രഹാം വാഷിംഗ്ടണ്‍, ഡോ. ജേക്കബ് ഈപ്പന്‍ കാലിഫോര്‍ണിയ തുടങ്ങിയവര്‍ സംബന്ധിക്കും.

അമിക്കോസ്  രാജ്യാന്തര കണ്‍വെന്‍ഷന്റെ  പ്രസിഡന്റ് സാബു തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ ജിമ്മി കുളങ്ങര ഏവരെയും സ്വാഗതം ചെയ്തു. കോ- കണ്‍വീനര്‍ സുജന്‍ കാക്കനാട്ട് സമ്മേളനത്തിന്റെ  ക്രമീകരണങ്ങളെ കുറിച്ച് പ്രസ്താവന ചെയ്തു. 

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്  നടന്ന വിവിധ കലാപരിപാടികളില്‍ സ്്ത്രീകള്‍ തുഴഞ്ഞ ചുണ്ടന്‍ വള്ളവും നാടന്‍ കലാരൂപമായ വില്ലടിച്ചന്‍ പാട്ടും മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.