ബിഷപ് ഡോ. മാര്‍ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി

ബിഷപ് ഡോ. മാര്‍ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി


ഡാലസ്: ഹൃസ്വ സന്ദര്‍ശനത്തിന് ഡാലസില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസിന് ഡാലസ് ഡി എഫ് ഡബ്ല്യു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക സഹ വികാരി റവ. ജസ്വിന്‍ എസ് ജോണ്‍, വൈസ് പ്രസിഡന്റ് പി ടി മാത്യു, ട്രസ്റ്റി സിസില്‍ ചെറിയാന്‍ സിപിഎ, ഭദ്രാസന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി എസ് രാമപുരം, മാമ്മന്‍ ജോര്‍ജ്, പ്രിയ ചെറിയാന്‍, റിജ ക്രിസ്റ്റി, ജോസഫ് ജോര്‍ജ്, വിപിന്‍ ജോണ്‍ തുടങ്ങിയവര്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

അഖില ലോക സണ്‍ഡേ സ്‌കൂള്‍ ദിനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ദേവാലയത്തില്‍ ആരാധനക്കും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും അതോടൊപ്പം ആദ്യമായി വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന 38 കുഞ്ഞുങ്ങള്‍ക്ക് കുര്‍ബ്ബാന നല്‍കുന്ന ചടങ്ങിനും ഇടവക ഗോള്‍ഡന്‍ ജൂബിലി സെലിബ്രേഷന്‍ കിക്ക് ഓഫിനും ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് നേതൃത്വം നല്‍കുമെന്ന് ഇടവക വികാരി റവ. എബ്രഹാം വി. സാംസണ്‍ അറിയിച്ചു.