ഷിക്കാഗോ: ചിക്കാഗോയിലെ കൂടല്ലൂര്‍ നിവാസികളുടെ സംഗമം ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയ മൈതാനത്ത് വെച്ച് ജൂലൈ 27 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍
ആഘോഷമായി നടത്തും. വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി സംഗമം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കൂടല്ലൂര്‍ നിവാസികള്‍. കൂടല്ലൂര്‍ എന്ന അനുഗൃഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞ ഏവര്‍ക്കും ഒരു നവ്യാനുഭവമായി ഈ സംഗമം മാറട്ടെയെന്ന് ബെന്‍സന്‍വില്‍' ഫൊറോനാ ഇടവകയുടെ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ആശംസിച്ചു.
ഷിക്കാഗോ കൂടല്ലൂര്‍ സംഗമം ജൂലൈ 27 ന്
