ഷിക്കാഗോ: മലയാളി അസോസിയേഷന്റെ 202527 കാലയളവിലേക്കുള്ള ഭാരവാഹികളുടെ വാശിയേറിയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മണിക്കൂറുകള്‍ക്കകം പുറത്തുവന്നേക്കും. വോട്ടെണ്ണല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍ എന്നീ രണ്ട് സ്ഥാനങ്ങള്‍ക്കാണ് കടുത്ത മത്സരം.
പ്രസിഡന്റ് സ്ഥാനാര്‍ഥിയായി 25 വര്‍ഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ സജീവ സാന്നിധ്യമാ ജൂബി വള്ളിക്കളം ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതുവരെ മൂന്ന് വനിതകള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിട്ടുണ്ടെങ്കിലും അവരാരും തിരഞ്ഞെടുപ്പ് നേരിട്ടിരുന്നില്ല. ജോസ് മണക്കാട്ടിനെയാണ് ജുബി നേരിടുന്നത്. ലൂക്ക് ചിറയില്‍, വനിതയായ സിബില്‍ ഫിലിപ്പ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി മത്സര രംഗത്തുള്ളത്. പ്രസിന്‍സ് ഈപ്പനും സജി തോമസും തമ്മിലാണ് ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വാശിയേറിയ തെരഞ്ഞെടുപ്പു ഫലങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ഷിക്കാഗോയിലെ മലയാളി സമൂഹം കാത്തിരിക്കുന്നത്
ഷിക്കാഗോ മലയാളി അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി; ഫലങ്ങള്‍ ഉടന്‍
