ഷിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം: മോന്‍സ് ജോസഫും മാണി സി കാപ്പനും ഉദ്ഘാടനം ചെയ്യും

ഷിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം: മോന്‍സ് ജോസഫും മാണി സി കാപ്പനും ഉദ്ഘാടനം ചെയ്യും


ഷിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശത്തുനിന്നും വടക്കെ അമേരിക്കയില്‍ നിന്നുമുള്ള 20-ഓളം ടീമുകളെയും ആയിരക്കണക്കിന് കായികപ്രേമികളെയും സ്വീകരിക്കുവാന്‍ ഷിക്കാഗോ നഗരം ഒരുങ്ങിക്കഴിഞ്ഞതായി ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു.

ആഗസ്റ്റ് 31-ാം തിയ്യതി ഞായറാഴ്ച രാവിലെ 8.45ന് മുന്‍മന്ത്രി മോന്‍സ് ജോസഫ് എം എല്‍ എ, മാണി സി കാപ്പന്‍ എം എല്‍ എ എന്നിവര്‍ സംയുക്തമായി അന്താരാഷ്ട്ര വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. ലളിതമായ ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ അധ്യക്ഷത വഹിക്കും. ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അതിഥികളെ പരിചയപ്പെടുത്തും.

ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീംമത്സരങ്ങള്‍ നിയന്ത്രിക്കും. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവര്‍ കമന്ററി നല്കും.

വൈകുന്നേരം 5 മണിക്ക് ഇന്‍ഡ്യാ ഫുഡ്‌ടേസ്റ്റ് ഫെസ്റ്റിവല്‍ കേരളാ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ബിജു കെ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയന്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. 7 മണി മുതല്‍ 10 മണി വരെ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറും.

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ്‌ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.

ആകര്‍ഷകമായ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്റെ പ്രത്യേകത. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോണ്‍സര്‍.

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ ആന്റ് മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി ആന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജൂവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍.