ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം മുറുകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ ഇന്ത്യയിലേക്ക്. ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് ക്രെംലിന്‍ വിദേശകാര്യ വിഭാഗം മേധാവി യുറി ഉഷകോവ് അറിയിച്ചു. അതിന് മുന്നോടിയായി തിങ്കളാഴ്ച ചൈനയിലെ ടിയാന്‍ജിന്‍ സിറ്റിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ മോഡിയും പുട്ടിനും കൂടികാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകള്‍ ഈ കൂടികാഴ്ചയില്‍ വിലയിരുത്തും.
റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ ട്രംപ് ചുമത്തിയ ഇരട്ടി തീരുവ കഴിഞ്ഞ ദിവസം പ്രാബല്ല്യത്തില്‍ വന്നിരുന്നു. പകരച്ചുങ്കത്തിന് പുറമെയാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം പിഴചുങ്കവും അമേരിക്ക ഇന്ത്യക്കു മേല്‍ ചുമത്തിയത്. രണ്ട് നികുതികളുമുള്‍പ്പെടെ 50 ശതമാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തി തുടങ്ങിയത്.
അമേരിക്കയുമായി വ്യാപാര മേഖലയിലെ അനിശ്ചിതത്വം സജീവമാകുന്നതിനിടെ റഷ്യയുമായും ചൈനയുമായും ശക്തമായ സൗഹൃദത്തിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ നയതന്ത്രം ലോകരാജ്യങ്ങള്‍ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച ചൈനയിലെത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തും.
കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ശേഷം, ഇ?പ്പോഴാണ് സന്ദര്‍ശന തീയതി സ്ഥിരീകരിക്കുന്നത്.
2022ല്‍ റഷ്യയുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം, പ്രസിഡന്റ് പുടിന്‍ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യക്കെതിരായ അമേരിക്കന്‍ തീരുവ നീക്കതെ റഷ്യ രൂക്ഷമായി വിമര്‍ശിച്ചതും ശ്രദ്ധേയമായിരുന്നു. അമേരക്കന്‍ നടപടി ഇരട്ടത്താപ്പെന്ന് വ്യക്തമാക്കി അദ്ദേഹം, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് പോയില്ലെങ്കില്‍ അവ റഷ്യയിലെത്തുമെന്നായിരുന്നു പുടിന്റെ മറുപടി.
ട്രംപിന്റെ തീരുവ യുദ്ധം മുറുകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടന്‍ ഡിസംബറില്‍ ഇന്ത്യസന്ദര്‍ശിക്കും
