ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബര്‍ 11ന്

ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബര്‍ 11ന്


ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വി. കാര്‍ലോ അക്വിറ്റസിന്റെ തിരുന്നാളിനോട് അനുബന്ധിച്ച് വിശുദ്ധന്റെ തിരുന്നാളും യുവജനദിനവും സംയുക്തമായി ആഘോഷിക്കുന്നു. ഒക്ടോബര്‍ 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് യുവജനങ്ങള്‍ക്ക് ഇംഗ്ലീഷ് കുര്‍ബ്ബാനയും ആരാധയും തുടര്‍ന്ന് വിവിധ മത്സരവും ഉല്ലാസ മുഹൂര്‍ത്തങ്ങളും സ്‌നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു. യുവജനങ്ങളുടെ മാതൃകയ കാര്‍ലോ അക്വിറ്റസിന്റെ തിരുനാള്‍ ആദ്യമായി ആഘോഷിക്കുമ്പോള്‍ ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രി യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഒത്ത് ചേരല്‍. ഡാളസ്സ് യൂത്ത് മിനിസ്ട്രി എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.