ഡോക്റ്റര്‍ എം.എസ്.ടി നമ്പൂതിരിയുടെ വിയോഗം: കേരളാ ലിറ്റററി സൊസൈറ്റിയുടെ അനുശോചനം

ഡോക്റ്റര്‍ എം.എസ്.ടി നമ്പൂതിരിയുടെ വിയോഗം: കേരളാ ലിറ്റററി സൊസൈറ്റിയുടെ അനുശോചനം


ഡാളസ് : അമേരിക്കയിലെ മലയാള സാഹിത്യത്തിലെ  ഉന്നതവ്യക്തിത്വമായിരുന്ന ഡോ. എം.എസ്.ടി നമ്പൂതിരിയുടെ നിര്യാണത്തില്‍ കേരളാ ലിറ്റററി സൊസൈറ്റി ഡാലസ്സിന്റെ പ്രവത്തകസമിതിയും അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.  അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിലും അദ്ദേഹത്തിന്റെ ജീവിതം സ്പര്‍ശിച്ച അനേകരുടെ ഹൃദയങ്ങളിലും അഗാധമായ ശൂന്യത അവശേഷിപ്പിക്കുന്നു എന്നത് സ്മരണീയം.

കേരള ലിറ്റററി സൊസൈറ്റിയുടെയും യു.എസ്.എ.യിലെ വിവിധ സാഹിത്യ സംഘടനകളുടെയും മുന്‍കാല പ്രസിഡന്റ് ആയിരുന്ന ഡോ. നമ്പൂതിരി, മലയാള സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉന്നമനത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. മലയാള സാഹിത്യത്തോടുള്ള തന്റെ അഭിനിവേശവും പ്രതിബദ്ധതയും കൊണ്ട്, അദ്ദേഹം നമ്മുടെ സമൂഹത്തിലെ എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ചു. സാഹിത്യ സൃഷ്ടികള്‍ക്ക് പുറമേ, ഡാളസ് മോണിംഗ് ന്യൂസ് ദിനപ്പത്രത്തിലെ 'ലെറ്റര്‍ ടു ദി എഡിറ്റര്‍' എന്ന കോളത്തില്‍, സമകാലിക സംഭവങ്ങളെ വിമര്‍ശിക്കുന്ന സ്ഥിരം പംക്തി എം.എസ്.ടി. കൈകാര്യം ചെയ്തിരുന്നു.

ഡോ. നമ്പൂതിരിയുടെ കൃതികള്‍ മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം വെറുമൊരു എഴുത്തുകാരനായിരുന്നില്ല; മറിച്ച് ഒരു ദാര്‍ശ്ശനികനായിരുന്നുവെന്നു പ്രസിഡന്റ് ഷാജു ജോണ്‍ ആദരപൂര്‍വ്വം സ്മരിച്ചു. ഗഘടലെ എഴുത്തുകാരില്‍ പലര്‍ക്കും അദ്ദേഹം ഒരു ഉപദേഷ്ടാവും മാര്‍ഗദര്‍ശിയും വഴികാട്ടിയുമായിരുന്നു. നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും സൗന്ദര്യവും ആഴവും നമ്മെ ഓര്‍മ്മിപ്പിക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തിലും മനസ്സിലും എന്നേയ്ക്കും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.

അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രീയപ്പെട്ടവര്‍ക്കും, കേ എല്‍ എസ്സ് അഗാധമായ അനുശോചനം രേഖപ്പെടുത്തി.


ഡോക്റ്റര്‍ എം.എസ്.ടി നമ്പൂതിരിയുടെ വിയോഗം: കേരളാ ലിറ്റററി സൊസൈറ്റിയുടെ അനുശോചനം