ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു


ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധ യൂദാസ് തിരുനാള്‍ ആഘോഷിച്ചു. 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷമാണ് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കൊണ്ടാടിയത്. 25ഓളം ഇടവകാംഗങ്ങള്‍ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാര്‍മികത്വം വഹിച്ചത് ഷിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. എബ്രഹാം കളരിക്കലായിരുന്നു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാളിന്റെയും ഭക്തിയുടെയും ചരിത്രം അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിവരിക്കുകയും വിശുദ്ധനോടുള്ള ഭക്തി ഏറെ പ്രാധാന്യത്തോടെ വര്‍ഷങ്ങളായി പരിപാലിച്ചുപോരുന്ന സെന്റ് മേരീസ് ഇടവകയെ പ്രശംസിക്കുകയും ചെയ്തു. തിരുനാളിനൊരുക്കമായി ഒന്‍പത് ദിവസങ്ങളിലായി രാവിലെയും വൈകിട്ടുമായി വിശുദ്ധ കുര്‍ബ്ബാനകളോട് ചേര്‍ന്ന് നടത്തപ്പെട്ട നൊവേനകള്‍. ഓരോ ദിവസവും പൊതുവായുള്ള പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ചികൊണ്ടാണ് നടത്തപ്പെട്ടത്. വികാരി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര, ഇടവക സെക്രട്ടറി സിസ്റ്റര്‍ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ക്കും നടത്തിപ്പിനും നേതൃത്വം നല്‍കി.