ഓസ്റ്റിന്‍ സെന്റ് തോമസ് മലങ്കര യാക്കോബായ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും സെന്റ്‌തോമസ് ദിനാഘോഷവും പള്ളി പ്രതിഷ്ഠാ ദിനാചരണവും

ഓസ്റ്റിന്‍  സെന്റ് തോമസ് മലങ്കര യാക്കോബായ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും സെന്റ്‌തോമസ് ദിനാഘോഷവും പള്ളി പ്രതിഷ്ഠാ ദിനാചരണവും


ടെക്‌സാസ്: സെന്റ് തോമസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാളും സെന്റ് തോമസ് ദിനാഘോഷവും പള്ളിപ്രതിഷ്ഠാ ദിനാചരണവും 26,  പുതുഞായറായ 27 തിയ്യതികളില്‍ നടത്തും.

26ന് രാവിലെ 11ന് കൊടിയേറ്റ്, തുടര്‍ന്ന് 3 മണി വരെ പള്ളി വിപുലീകരണ ധനശേഖരണാര്‍ഥം ബ്ലൂം ഫെസ്റ്റ് കാര്‍ണിവലും ഭഷ്യ മേളയും നടക്കും.                                                              

27ന് രാവിലെ 9ന് പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് സഭയിലെ സീനിയര്‍ വൈദികരായ ഗീവര്‍ഗീസ് കോറെപ്പിസ്‌ക്കോപ്പ ചട്ടത്തില്‍ (ന്യൂയോര്‍ക്), ബോബി ജോസഫ് കോറെപ്പിസ്‌ക്കോപ്പ (അറ്റ്‌ലാന്റ) ക്‌നാനായ അതിഭദ്രാസനത്തിലെ    റെവ. ഫാ. ഡോ. ജോസഫ് മത്തായി (ഹൂസ്റ്റണ്‍) എന്നിവര്‍ക്ക് വൈദികശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനയും വി. മര്‍ത്തോമശ്ലീഹായുടെ ഓര്‍മ്മയില്‍ മധ്യസ്ഥ പ്രാര്‍ഥനയും. 11ന് റാസ ഉച്ചഭക്ഷണം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

പള്ളി വിപുലീകരണ ധനശേഖരണാര്‍ഥം ഏപ്രില്‍ 26ന് നടക്കുന്ന ഭക്ഷ്യമേളയില്‍ നിരവധിയായ നാടന്‍ വിഭവങ്ങള്‍ പ്രശക്തരായ പാചക വിദഗ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെടും.

ഫുഡ് ഡെലിവെറിയും ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ 22ന് മുന്‍പായി ഓര്‍ഡറുകള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ നല്‍കുന്നതിനുമായി പള്ളി സെക്രട്ടറി ടിങ്കു ഏബ്രഹാമിനെ (512) 9947839 എന്ന നമ്പറില്‍ ബന്ധപ്പെടുക.