വാഷിങ്ങ്ടണ്‍ ഡി സി: ഫൊക്കാന വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ എമി ആന്റണിയെയും ജൈനി ജോണിനെയും വിജയികളായി ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പ്രഖ്യാപിച്ചു. മാജിക് മൂവ്‌മെന്റ്‌സ് ഓഫ് യുവര്‍ ഡേ എന്ന തീമിനെ അധിഷ്ഠിധമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ ബെസ്റ്റ് ഫോട്ടോ, പോപ്പുലര്‍ ഫോട്ടോ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.
ബെസ്റ്റ് ഫോട്ടോ തെരഞ്ഞെടുത്തത് ഫോട്ടോഗ്രാഫി മേഖലയില്‍ ആഗോള നിലവാരം ഉള്ള ജഡ്ജിങ് പാനല്‍ ആണ്. എമി ആന്റണിയുടെ ഫോട്ടോ ആണ് ബെസ്റ്റ് ഫോട്ടോ അവാര്‍ഡ് നേടിയത്. ഫേസ്ബുക് വഴി ആണ് പോപ്പുലര്‍ ഫോട്ടോ തെരഞ്ഞെടുത്തത്. അവസാന നിമിഷം വരെ കടുത്തമത്സരം കാഴ്ചവച്ച പോപ്പുലര്‍ ഫോട്ടോ മത്സരം, ഫൊക്കാന വിമന്‍സ് ഫോറം കുടുംബത്തിന് വളരെ അധികം ആവേശം നല്‍കുന്ന അനുഭവം ആണ് നല്‍കിയത്. നിരവധി അപേക്ഷകളില്‍ നിന്നും ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത 16 ഫോട്ടോകള്‍ ആണ് പോപ്പുലര്‍ ഫോട്ടോ മത്സരത്തിനായി ഫേസ്ബുക്കില്‍ എത്തിയത്.
മല്‍സരത്തിനു സമര്‍പ്പിച്ച ഫോട്ടോകള്‍ എല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നവ ആയിരുന്നുവെന്ന് ജഡ്ജിങ് പാനല്‍ പരാമര്‍ശിച്ചതായി വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളയ് സൂചിപ്പിച്ചു. പോപ്പുലര്‍ ഫോട്ടോ മത്സരത്തിലെ വിജയി ജെയ്മി ജോണ്‍, സമ്മാനത്തുക ആയ 150 ഡോളര്‍ ഫൊക്കാന വിമന്‍സ് ഫോറം കേരളത്തിലെ മികച്ച വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പിലേക്കു സംഭാവന ചെയ്യുന്നതായി അറിയിച്ചു. 250 ഡോളറാണ് ബെസ്റ്റ് ഫോട്ടോ വിജയിക്കുള്ള സമ്മാനം.