ഫൊക്കാന വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം ഓഗസ്റ്റ് 2ന്

ഫൊക്കാന വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ്  വിതരണം ഓഗസ്റ്റ് 2ന്


അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കണ്‍വെന്‍ഷനോട്  അനുബന്ധിച്ചു ഓഗസ്റ്റ് 2ന് നടത്തുന്ന വിമെന്‍സ് ഫോറം സെമിനാറില്‍ 25  സമര്‍ഥരായ നിര്‍ധന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പു നല്‍കുമെന്ന് വിമെന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ രേവതി പിള്ള അറിയിച്ചു.

ജീവിത കാലത്ത് ഒരു വ്യക്തിക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം. ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തുകയാണെങ്കില്‍ ഭാവിയില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ ഈ കുട്ടികള്‍ക്ക് കഴിയും. അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ ഈ  സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ഒരു പ്രവാസി സംഘടന നല്‍കുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പാണ് ഫൊക്കാന വിമെന്‍സ് ഫോറത്തിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം.  

സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളില്‍ വൈദഗ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി ഫൊക്കാന നല്‍കുന്ന സഹായമാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. ഫൊക്കാനയുടെ 2024- 26  വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവര്‍ത്തന മണ്ഡലത്തില്‍ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവര്‍ത്തനങ്ങളാണ് കേരളാ കണ്‍വെന്‍ഷനില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഒന്നാണ് വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം എന്ന് പ്രസിഡന്റ് സജിമോന്‍ അഭിപ്രായപ്പെട്ടു.

പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാര്‍ഥികള്‍ക്കും   പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതായി  പലപ്പോഴും കാണാറുണ്ട്. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ഥരായ വിദ്യാര്‍ഥികളെ അര്‍ഹമായ സ്‌കോളര്‍ഷിപ്പുകളിലൂടെ  സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. ഈ സ്‌കോളര്ഷിപ്പിനൊപ്പം മറ്റ് അര്‍ഹമായ സ്‌കോളര്‍ഷിപ്പു കണ്ടുപിടിച്ചു നല്‍കുന്നതിനും ഫൊക്കാന സഹായിക്കുന്നതാണ്.

വിദ്യഭ്യസ ജീവിത ചെലവുകള്‍ വര്‍ധിച്ചു വരുകയാണ്. ഇത് താങ്ങാന്‍ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം. പലര്‍ക്കും വിദ്യഭ്യസം ഒരു ബാധ്യത ആവുന്നത് കാണാം. ചിന്തിക്കുകയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് നമ്മുടെ കുട്ടികകക്ക്  ഒരു കൈത്താങ്ങ് നല്‍കാനാണ് ഫൊക്കാന ശ്രമിക്കുന്നത്.

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഈ കേരളാ കണ്‍വെന്‍ഷനോടെ അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ രേവതി പിള്ള അറിയിച്ചു.