പലസ്തീനിൽ പ്രകോപനം ഇരട്ടിയാക്കി ഇസ്രായേൽ മന്ത്രി ബെൻ ഗ്വിറിന്റെ സന്ദർശനം

പലസ്തീനിൽ പ്രകോപനം ഇരട്ടിയാക്കി ഇസ്രായേൽ മന്ത്രി ബെൻ ഗ്വിറിന്റെ സന്ദർശനം


ജറൂസലം: പലസ്തീനിൽ പ്രകോപനം ഇരട്ടിയാക്കി ഇസ്രായേൽ മന്ത്രി ബെൻ ഗ്വിറിന്റെ സന്ദർശനം. ആയിരത്തിലേറെ ഇസ്രായേലികൾക്കൊപ്പമാണ് മന്ത്രി കടന്നുകയറിയത്. ഇവിടെ കാവൽ നിന്ന മൂന്ന് പരിചാരകരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സൗദി അറേബ്യ, ജോർഡൻ അടക്കം അറബ് രാജ്യങ്ങൾ രംഗത്തുവന്നു.

അൽഅഖ്‌സ മസ്ജിദ് സമുച്ചയത്തിൽ നിയന്ത്രണവും അധികാരവും കടുപ്പിക്കുമെന്ന് പിറകെ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
ഇതിനിടയിൽ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റിന്റെ ഗാസയിലെ ആസ്ഥാനത്തും ഇസ്രായേൽ ആക്രമണം നടത്തി. ഖാൻ യൂനുസിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ബോധപൂർവം നടത്തിയ ആക്രമണമാണെന്ന് റെഡ് ക്രസന്റ് കുറ്റപ്പെടുത്തി.