ട്രംപിന്റെ വിശ്വസ്തയായ ജീനിന്‍ പിറോയെ വാഷിംഗ്ടണ്‍ ഡിസിയുടെ സീനിയര്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായി സെനറ്റ് സ്ഥിരീകരിച്ചു

ട്രംപിന്റെ വിശ്വസ്തയായ ജീനിന്‍ പിറോയെ വാഷിംഗ്ടണ്‍ ഡിസിയുടെ സീനിയര്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായി സെനറ്റ് സ്ഥിരീകരിച്ചു


വാഷിംഗ്ടണ്‍: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് തട്ടിപ്പുകാര്‍ മൂലമാണ് ' എന്ന ട്രംപിന്റെ നുണകള്‍ പ്രചരിപ്പിച്ച മുന്‍ ഫോക്‌സ് ന്യൂസ് അവതാരകയും ഡോണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയുമായ ജീനിന്‍ പിറോയെ രാജ്യ തലസ്ഥാനത്തെ ഉയര്‍ന്ന ഫെഡറല്‍ പ്രോസിക്യൂട്ടറായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു.

2011 ല്‍ ഫോക്‌സ് ന്യൂസില്‍ ചേര്‍ന്ന മുന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയും കൗണ്ടി ജഡ്ജിയുമായ പിറോ ശനിയാഴ്ച 50-45 വോട്ടുകള്‍ക്ക് സെനറ്റ് സ്ഥിരീകരിച്ചു.

വാഷിംഗ്ടണ്‍ ഡിസിയുടെ യുഎസ് അറ്റോര്‍ണിയായി സ്ഥിരീകരിച്ചതില്‍ താന്‍ 'അനുഗൃഹീതയാണെന്ന്' വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍, റിപ്പബ്ലിക്കന്‍ നേതാവായ പിറോ പറഞ്ഞു. 

മാധ്യമ ജീവിതത്തിന് മുമ്പ്, ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ പിറോ പത്തുവര്‍ഷത്തിലധികം റിപ്പബ്ലിക്കന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി  ചെലവഴിച്ചു, കൂടാതെ ഒരു കൗണ്ടി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.

ജസ്റ്റിസ് വിത്ത് ജഡ്ജ് ജനീന്‍ എന്ന സ്വന്തം ഫോക്‌സ് ഷോയുടെ അവതാരകയായി അവര്‍. അടുത്തിടെ, ഫോക്‌സ് ഷോയായ ദി ഫൈവില്‍ അവര്‍ സഹഅവതാരകയായി.

വോട്ടെടുപ്പ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് കാരണമാണ് 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്കുകിട്ടേണ്ട വിജയം ജോ ബൈഡന് കിട്ടിയതെന്ന ട്രംപിന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ പിറോ ഫോക്‌സ് ന്യൂസിലെ തന്റെ സമയം ഉപയോഗിച്ചു. തെരഞ്ഞെടുപ്പിനുശേഷം 2021 ല്‍, കമ്പനിയുടെ വോട്ടിംഗ് മെഷീനുകളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ നെറ്റ്‌വര്‍ക്ക് അറിഞ്ഞുകൊണ്ട് സംപ്രേഷണം ചെയ്തതായി ആരോപിച്ച് ഡൊമിനിയന്‍ വോട്ടിംഗ് സിസ്റ്റംസ് ഫോക്‌സ് ന്യൂസിനും അവതാരകര്‍ക്കുമെതിരെ നല്‍കിയ മാനനഷ്ടക്കേസുകളില്‍ പിറോയും ഉള്‍പ്പെടുന്നു.

തട്ടിപ്പ് അവകാശവാദങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ച ഫോക്‌സ് ന്യൂസ് ഒടുവില്‍ 787.5 മില്യണ്‍ ഡോളറിന് കേസ് ഒത്തുതീര്‍പ്പാക്കി. 

മെയ് മുതല്‍ ഇടക്കാല യുഎസ് അഭിഭാഷകയായി പിറോ സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് ട്രംപ് അവരെ നാമനിര്‍ദ്ദേശം ചെയ്തു. ട്രംപ് ഈ സ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുത്ത യാഥാസ്ഥിതിക ആക്ടിവിസ്റ്റ് എഡ് മാര്‍ട്ടിന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചതിന് ശേഷമാണ് അവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഒരു പ്രധാന റിപ്പബ്ലിക്കന്‍ സെനറ്ററായ നോര്‍ത്ത് കരോലിനയിലെ തോം ടില്ലിസ്, മാര്‍ട്ടിന്റെ നാമനിര്‍ദ്ദേശത്തെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞിരുന്നു.

ട്രംപിന്റെ വിശ്വസ്തയായ ജീനിന്‍ പിറോയെ വാഷിംഗ്ടണ്‍ ഡിസിയുടെ സീനിയര്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായി സെനറ്റ് സ്ഥിരീകരിച്ചു