ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലായ് 13ന്

ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലായ് 13ന്


ചിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ഈ വര്‍ഷത്തെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നേപ്പര്‍ വില്ലയിലെ സ്പ്രിംഗ്ബ്രുക് ഗോള്‍ഫ് ക്ലബ്ബില്‍ നടത്തുമെന്ന് എഎഇഐഒ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് വിവിധ സമ്മാനങ്ങള്‍ ലഭിക്കുമെന്ന് എഎഇഐഒ ചാരിറ്റിയുടേയും ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ചെയര്‍മാനും പാന്‍ഓഷ്യാനിക് കോര്‍പറേഷന്‍ സിഇഒയുമായ ഗാന്‍സാര്‍സിംഗ് അറിയിച്ചു. 

ടൂര്‍ണമെന്റിന് ശേഷം വൈകിട്ട് ആറരയ്ക്ക് ഡിന്നര്‍, ബിസിനസ് നെറ്റ്‌വര്‍ക്കിംഗ്, അവാര്‍ഡ് സെറിമണി, എന്റര്‍ടെയ്ന്‍മെന്റ് എന്നിവ നടക്കുമെന്ന് എഎഇഐഒ സെക്രട്ടറി നാഗ് ജയ്ഡ്വാള്‍ അറിയിച്ചു. 

ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് എഎഇഐഒ ബോര്‍ഡ് അംഗവും പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ അറിയിച്ചു. 

ഗോള്‍ഫ് ടൂര്‍ണമെന്റ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എഎഇഐഒ ട്രഷറര്‍ രജീന്ദര്‍ സിംഗ് മാഗോയെ rbsmago@gmail.com ല്‍ ബന്ധപ്പെടാവുന്നതാണ്. ഡിന്നറും എന്റര്‍ടെയ്ന്‍മെന്‍രും നേപ്പര്‍ വില്ലയിലുള്ള ഗോല്‍ഗണ്ട ബാങ്ക്വറ്റ്ഹാളിലാണ് നടക്കുക.