ഓഷവ: സെയ്ന്റ് ജോസഫ് സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 30ന് വൈകിട്ട് 300 വാട്ടര്‍ സ്ട്രീറ്റ്, വിറ്റ്ബി യിലുള്ള കാനഡ ഇവന്റ് സെന്ററില്‍ മെഗാ ഷോ 'ഹാര്‍മണി നൈറ്റ് -2024' സംഘടിപ്പിക്കുന്നു. അതില്‍ രാജീവ് ദേവസ്സി അണിയിച്ചൊരുക്കുന്ന ബൈബിള്‍ നാടകം 'തഛന്റെ മകന്‍' അരങ്ങേറുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രസ്തുത സമ്മേളനത്തില്‍ ഷീല തോമസ് സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. ടെന്‍സന്‍ പോള്‍ ഓഷവ ഇടവ രൂപീകൃതമായ സാഹചാര്യങ്ങളെക്കുറിച്ചും ദേവാലയം വാങ്ങിയ കാരൃങ്ങളെപറ്റിയും സംസാരിച്ചു. മദ്ബഹ നിര്‍മാണതിന് ആവശ്യമായ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെഗാ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മെഗാ സ്‌പോണ്‍സര്‍ കുര്യന്‍ സേവ്യര്‍, ഗ്രാന്റ് സ്‌പോണ്‍സര്‍ ആന്റണി വട്ടവയലില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രസ്തുത മെഗാ ഷോയുടെ നടത്തിപ്പിന്റെ വിശദാംശങ്ങള്‍ നല്‍കിയ ജോയന്റ് കണ്‍വീനര്‍ ജോഷി കൂട്ടുമ്മേല്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അറിയിച്ചു.
കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെപറ്റി കോഓര്‍ഡിനേറ്റര്‍മാര്‍ സംസാരിച്ചു. രാജീവ് ദേവസി ആഘോഷ പരിപാടികള്‍ വിശദീകരിച്ചു. മെഗാ, ഗ്രാന്റ്, പ്ലാറ്റിനം, ഗോള്‍ഡ്, സപ്പോര്‍ട്ട്ര്‍, ഫാമിലി കോംപ്ലിമെന്റ്‌സ് എന്നീ കാറ്റഗറികളിലായ് സപോണണ്‍സര്‍ഷിപ്പിന് അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സജി കരിയാടി അറിയിച്ചു. ആയിരത്തിഅഞ്ഞൂറില്‍ അധികം പ്രേക്ഷകരെ പ്രതീക്ഷിക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍ ഫാമിലി 230, 150 ഡോളര്‍, വ്യക്തികള്‍ 100, 50, സ്റ്റുഡന്റ് 25 എന്നിങ്ങനെ ലഭ്യമാണ് എന്ന് ടിക്കറ്റ് സെയിലിന് നേതൃത്വം നല്കുന്ന രഞ്ജിത് സേവ്യര്‍ പറഞ്ഞു. കിളിക്കൂട് വഴിയും ടിക്കറ്റ് ലഭ്യമാണ്. മീഡിയ ആന്റ് പബ്ലിസിറ്റി കൈകാര്യം ചെയ്യുന്ന റൈജു ചാക്കോചന്‍ മെഗാ ഷോ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചതായി അറിയിച്ചു. ഭക്ഷണം ലഭ്യമാക്കുന്നതിന് സ്റ്റാളുകള്‍ ക്രമീകരിക്കും എന്ന് ബിനു കട്ടതറയും അറിയിച്ചു.
രാത്രി 10 മണിയോടെ ആഘോഷങ്ങള്‍ സമാപിക്കുന്ന രീതിയിലാണ് ക്രമീകരങ്ങള്‍ നടത്തിവരുന്നത്.
സമഭാവനയോടും സ്‌നേഹത്തോടും കൂടെ സഹവര്‍ത്തിക്കുവാനും കുടുംബ കൂട്ടായ്മകള്‍ ഊഷ്മളമാക്കുവാനും ഇത്തരം ഒത്തുചേരുകള്‍ സഹായകരമാകുമെന്ന പ്രതീക്ഷയാണ് പത്രസമ്മേളനത്തില്‍ സംഘാടകര്‍ പങ്കുവച്ചത്.
സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നും ഇതിനോടകം നല്ല സഹകരണം ആണ് ലഭിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആന്റണി വട്ടവയലില്‍ 4167211481, ജോഷി കൂട്ടുമ്മേല്‍ 4168772763.