ന്യൂഡല്‍ഹി: 2025- 2026 കേന്ദ്ര ബജറ്റില്‍ ബിഹാറിന് മുന്തിയ പരിഗണന. പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് , കര്‍ഷകര്‍ക്ക് മഖാന ബോര്‍ഡ്, നാഷണല്‍ ഫുഡ് ടെക് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി വമ്പന്‍ പദ്ധതികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.
കിഴക്കന്‍ ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌കരണം വര്‍ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇത് യുവാക്കള്‍ക്ക് തൊഴിലവസരം തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും മന്ത്രി പറഞ്ഞു.
മഖാന ഉല്‍പാദനം, സംസ്‌കരണം, വിപണനം എന്നിവ മുന്നില്‍ കണ്ടാണ് മഖാന ബോര്‍ഡ് സ്ഥാപിക്കുന്നത്.
ഇതിന് പുറമെ പട്‌ന എയര്‍പോര്‍ട്ടിന്റെ നവീകരികരണവും അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബറില്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ഇതിന് പുറമെ ഗിഗ് തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി, ഹോം സ്റ്റേകള്‍ക്ക് മുദ്ര ലോണ്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കല്‍, എംഎസ്എംഇകള്‍ക്ക് കൈത്താങ്ങ് തുടങ്ങിയ മറ്റ അനവധി പ്രഖ്യാപനങ്ങളും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ഉടന്‍; ബിഹാറിന് ഇത്തവണയും കൈ നിറയെ പ്രഖ്യാപനങ്ങള്‍