പാവം പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി

പാവം പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി


മുസാഫര്‍പൂര്‍: പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ പാവമെന്ന് വിശേഷിപ്പിച്ചതിന് സോണിയാ ഗാന്ധിക്കെതിരെ ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ കോടതിയില്‍ പരാതി.

രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരത്തെ അനാദരിച്ചുവെന്നാരോപിച്ചാണ് മുസാഫര്‍പൂര്‍ സ്വദേശിയായ അഭിഭാഷക സുധീര്‍ ഓജ സോണിയ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയേയും സഹപ്രതികളാക്കിയ ഓജ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരം അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് മുസാഫര്‍പൂരിലെ സിജെഎം കോടതിയില്‍ പരാതി സമര്‍പ്പിച്ച ശേഷം ഓജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഫെബ്രുവരി 10 ന് കോടതി കേസ് പരിഗണിക്കും.