ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീര്‍ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷന്‍മാരെയും കേരളത്തിലെയും, അമേരിക്കയിലെയും വിവിധ രാഷ്ട്രീയ സാമുഹ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാനയുടെ നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ഥനയും അനുശോചന യോഗവും ജൂലൈ 21 തിങ്കളാഴ്ച വൈകിട്ട് 8:30ന് സൂമില്‍ നടക്കും.
അമേരിക്കന്‍ മലയാളികളുടെ പ്രിയകാരനായ നേതാവായിരുന്നു ഡോ. എം അനിരുദ്ധന്‍. നല്ല സംഘാടകന്‍, സഹപ്രവര്‍ത്തകന്‍, ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ശില്‍പ്പി. 'ഫൊക്കാന' എന്ന പേര് കേരളത്തിലെ അധികാര കേന്ദ്രങ്ങളിലും സാധാരണ ജനങ്ങളിലുമെത്തിച്ച പ്രഗത്ഭനായ തന്ത്രജ്ഞന്‍ അങ്ങനെ ഒരു വ്യക്തിയില്‍ നിന്നും ഒരു പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചിരുന്നു.
കേരളത്തിലെ നോര്‍ക്ക റൂട്‌സിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാരുകളുടെ മുന്‍പില്‍, രാഷ്ട്രീയത്തിനുപരി നോര്‍ത്തമേരിക്കന്‍ മലയാളികളുടെ വക്താവായി അദ്ദേഹം എന്നും നിലകൊണ്ടു. ലോക കേരളസഭ രൂപം കൊള്ളുമ്പോഴും അദ്ദേഹത്തിന്റെ അനിഷേധ്യ നേതൃത്വം സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടു. എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പങ്കിട്ടിരുന്നു.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608
ജാതി, മത, സംഘടനകള്‍ക്ക് അതീതമായി നടത്തുന്ന സൂം മീറ്റിങ്ങില്‍ ഏവരും പങ്കെടുക്കണം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും അഭ്യര്‍ഥിച്ചു.