ഇസ്വായി വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ത്തിയായി

ഇസ്വായി വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ത്തിയായി


ഇല്ലിനോയ്: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 38-ാം വാര്‍ഷികാഘോഷങ്ങള്‍ കൗണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് ഉദ്ഘാടനം ചെയ്തു. മിഡ്വെസ്റ്റ് റീജിയണിലെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണല്‍ സംഘടനകളില്‍ ഒന്നാണ് ഇസ്വായി. സാമൂഹിക കൂട്ടായ്മ എന്നതിലുപരിയായി അമേരിക്കന്‍ പൊതു സമൂഹത്തില്‍ സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കുക വഴി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന അസോസിയേഷനെ പ്രത്യേകം അനുമോദിക്കുന്നതായി ഘോഷ് പറഞ്ഞു. ഇസ്വായി പ്രസിഡന്റ് ലിന്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ഗ്ലെന്‍വ്യൂ ബാങ്ക്വറ്റ്സില്‍ നടന്ന ചടങ്ങില്‍ 2025ല്‍ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിച്ചു. സ്റ്റാനി ഡിസൂസ, ബെന്നി കാഞ്ഞിരംപാറ, ജോസ് ആനമല, സാജു ഫിലിപ്പ്, ജോസഫ് ആന്റണി എന്നിവര്‍ കോണ്‍സല്‍ ജനറലില്‍ നിന്നും അംഗീകാരങ്ങള്‍ ഏറ്റുവാങ്ങി.

പ്രഥമ ഇസ്വായി സോഷ്യല്‍ ഇമ്പാക്ട് അവാര്‍ഡ് ജേതാവ് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ജമാല്‍ കോള്‍, സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, കെ സി എസ് പ്രസിഡന്റ് ജോസ് ആനമല, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജിനോ ജോണ്‍, ജോസ് കോലഞ്ചേരി, ജാസ്മിന്‍ മാത്യു, ജോജോ ഓലിയപ്പുറത് തുടങ്ങിയവര്‍ സംസാരിച്ചു.

ജിനോയ് കവലക്കല്‍, ആനീസ് മേനമാറ്റത്തില്‍, റീന മഠത്തില്‍, ആനി കൈതമലയില്‍, ഉഖ സൂദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.