കെ എല്‍ എസ് സാഹിത്യ സദസ്സ് എട്ടിന്

കെ എല്‍ എസ് സാഹിത്യ സദസ്സ് എട്ടിന്


ഡാളസ്: കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക നായകരും ഒന്നിച്ചെത്തുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേരള അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കും. മുഖ്യാതിഥി പ്രശസ്ത സിനിമ സംവിധായകന്‍ ഷാജിയേം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി സൂം വഴി പങ്കെടുക്കും. 

ഈ സംഘടനെ സംബന്ധിച്ചിടത്തോളം സാഹിത്യ രംഗത്ത് സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ സമീപനത്തിന്റ ഭാഗമാകാന്‍ കെ എല്‍ എസ് നേതൃത്വം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മാനുഷികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സംഘടന നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കും. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, ഇന്ത്യ കള്‍ച്ചറര്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് നൈനാന്‍ മാത്യു, ലിറ്ററെറി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ) പ്രസിഡന്റ് സാമൂവല്‍ യോഹന്നാന്‍, സാഹിത്യകാരന്‍ ജോസഫ് നമ്പി മഠം (ഹുസ്റ്റണ്‍ )  സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം പി സി മാത്യു എന്നിവര്‍ പരിപാടിയില്‍ അഭിവാദ്യം ചെയ്തു സംസാരിക്കും. പ്രസ്തുത പരിപാടി സാഹിത്യ- കലാ പ്രതിഭകളുടെ സംഗമമായിരിക്കുമെന്നും എല്ലാ സാഹിത്യ പ്രേമികളെയും ക്ഷണിക്കുന്നതായും കെ എല്‍ എസ് കമ്മിറ്റി വ്യക്തമാക്കി. 

സഞ്ചരിക്കുന്ന വായനശാലയുടെ ഉദ്ഘാടനം  സാഹിത്യ സ്‌നേഹിയും എഴുത്തുക്കാരനുമായ രാജു വര്‍ഗീസ് കെ എല്‍ എസ് മുതിര്‍ന്ന അംഗവും എഴുത്തുകാരനുമായ സി വി ജോര്‍ജിനു നല്‍കി നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാഹിത്യ സദസ്, സാഹിത്യവും സിനിമയും എന്ന വിഷയത്തില്‍ സംവിധായാകന്‍ ഷാജിയേം സിനിമ നിര്‍മ്മാതാക്കളായ രാജന്‍ തോമസ് ചിറ്റാര്‍, ജോ കൈത മറ്റം, ഹരിദാസ് തങ്കപ്പന്‍, സന്തോഷ് പിള്ള, സണ്ണി മാളിയേക്കല്‍, പി പി ചെറിയാന്‍, ജോജോ കോട്ടക്കല്‍, സിജു വി ജോര്‍ജ്, ജിജി പി സ്‌കറിയ എന്നിവര്‍ സംബന്ധിക്കും.

പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി അനശ്വരം മാമ്പിള്ളിയെയും  സെക്രട്ടറിയായി ബാജി ഓടംവേലിയെയും ട്രഷററായി സാറ ചെറിയാനെയും തെരെഞ്ഞെടുത്തിരുന്നു. തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍ പി പി ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറി ദര്‍ശന മനയത്ത്, ജോയിന്റ് ട്രഷറര്‍ സി വി ജോര്‍ജ്, സാമുവല്‍ യോഹന്നാന്‍, ഷാജു ജോണ്‍, സിജു വി ജോര്‍ജ് എന്നിവരാണ്. സാഹിത്യ പ്രേമികള്‍ക്ക് കെ എല്‍ എസില്‍ അംഗമാകാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ബാജി ഓടം വേലി (സെക്രട്ടറി)  915 613 6566 എന്ന നമ്പരില്‍ നിന്നും ലഭിക്കും.