ലാനയുടെ എന്റെ എഴുത്തുവഴികള്‍ പരമ്പര; നമ്പിമഠത്തിന്റെ കവിതകള്‍ ചര്‍ച്ച ചെയ്യും

ലാനയുടെ എന്റെ എഴുത്തുവഴികള്‍ പരമ്പര; നമ്പിമഠത്തിന്റെ കവിതകള്‍ ചര്‍ച്ച ചെയ്യും


ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ 2024-25 വര്‍ഷത്തില്‍ സംഘടിപ്പിച്ചു വരുന്ന 'എന്റെ എഴുത്തുവഴികള്‍' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പരമ്പരയില്‍ ലാനയുടെ മുന്‍ പ്രസിഡണ്ടും അമേരിക്കയിലെ പ്രശസ്ത കവിയുമായ ജോസഫ് നമ്പിമഠത്തിന്റെ കവിതകള്‍ ചര്‍ച്ച ചെയ്യും. പ്രശസ്ത എഴുത്തുകാരി ഡോ. പ്രമീളാദേവി നമ്പിമഠം കവിതകളെ സദസ്സിന് പരിചയപ്പെടുത്തും. പ്രശസ്ത എഴുത്തുകാരായ നാലപ്പാടം പത്മനാഭന്‍, ടി ജി വിജയകുമാര്‍ എന്നിവര്‍ കവിതകളെ വിലയിരുത്തി സംസാരിക്കും. ലാന വൈസ് പ്രസിഡണ്ട് ഹരിദാസ് തങ്കപ്പന്‍ നമ്പിമഠത്തിന്റെ കവിത ആലപിക്കും. ലാന പ്രോഗ്രാം കമ്മിറ്റി ചെയര്‍ ജേക്കബ് ജോണ്‍ തെരഞ്ഞെടുത്ത ചില നമ്പിമഠം കവിതകളെ ആസ്പദമാക്കി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പ്രതിപാദിക്കും.

പങ്കെടുക്കുന്ന എഴുത്തുകാര്‍ അവരുടെ രചനകളെക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് 'എന്റെ എഴുത്തുവഴികള്‍'. ആഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകിട്ട്   സൂമിലുടെ ആണ് പരിപാടി നടക്കുക.

തുടര്‍ന്ന്  സൂമിലുടെ പങ്കെടുക്കുന്നവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കും. 'എന്റെ എഴുത്തുവഴികള്‍' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂം ലിങ്ക് വഴി വെള്ളിയാഴ്ച്ച പങ്കുചേരാവുന്നതണ്. 

Zoom Meeting Link: https://us02web.zoom.us/j/86889465916

Zoom Meeting ID: 868 8946 5916