നിയമ സെമിനാര്‍ 23ന്

നിയമ സെമിനാര്‍ 23ന്


ഫോമ സെന്‍ട്രല്‍ റീജിയന്‍, ഫോമ സെന്‍ട്രല്‍ റീജിയന്‍ സീനിയര്‍ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്ലാന്‍ ആന്റ് കണ്‍ട്രോള്‍ യുവര്‍ ഫ്യൂച്ചര്‍- ഓര്‍ സംവണ്‍ എല്‍സ് വില്‍ എന്ന പേരില്‍ നിയമ സെമിനാര്‍ സംഘടിപ്പിക്കുന്നു. അറ്റോണി ജെഫ് കിലിന്‍സ്‌കി, അറ്റോണി വിമല്‍ കൊട്ടുകാപ്പള്ളി എന്നിവര്‍ സെമിനാര്‍ നയിക്കും. സെമിനാര്‍ നവംബര്‍ 23 ഞായറാഴ്ച രാവിലെ 9:15ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കും.

സെമിനാറില്‍ എസ്‌റ്റേറ്റ് പ്ലാനിംഗ് എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് പ്രഭാഷണങ്ങള്‍. ട്രസ്റ്റുകള്‍, മരണാന ആസ്തി കൈമാറ്റം, പവര്‍ ഓഫ് അറ്റോര്‍ണി, ലിവിംഗ് വില്‍, ഗാര്‍ഡിയന്‍ഷിപ്പ്, പ്രൊബേറ്റ്/ എസ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.