ന്യൂയോര്‍ക്ക്: തെരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ ഭരണകാലത്തും താന്‍ പൊലീസ് കമ്മീഷണറായി തുടരുമെന്ന് എന്‍വൈപിഡി കമ്മീഷണര്‍ ജെസിക്ക ടിഷ് വ്യക്തമാക്കി.
പൊലീസ് ഫണ്ടിംഗ് കുറയ്ക്കണമെന്ന് മുമ്പ് അഭിപ്രായപ്പെട്ടതടക്കം ഇടതുപക്ഷ നിലപാടുകള്‍ കാരണം ബിസിനസ് സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരുന്ന മംദാനി ടിഷിനോട് പദവി തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇരുവരും തമ്മില്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടന്നിരുന്നു. എന്നാല്‍ ഇതുവരെ തന്റെ തീരുമാനത്തെക്കുറിച്ച് ടിഷ് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നില്ല.
മംദാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് ടിഷിന് വലിയ വെല്ലുവിളിയാണെന്ന് മുമ്പ്‌തേയും നിലവിലുള്ളതുമായ എന്‍വൈപിഡി ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. പുതിയ മേയറോടുള്ള അതൃപ്തിയും അവിശ്വാസവും ശക്തമായുള്ള പൊലീസ് സേനയെ അഭിമുഖീകരിക്കേണ്ട സാഹചര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
