സിഡ്‌നി: അമിത വേഗത്തില്‍ സഞ്ചരിച്ച കാറിടിച്ച് എട്ടുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ മരിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ സമ്#വിത ധരേശ്വറാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഭര്‍ത്താവിനും മൂന്നു വയസ് പ്രായമുള്ള മകനുമായി റോഡരികില്‍ കൂടി നടന്നു പോകവെ അപകടത്തില്‍പ്പെടുകയായിരുന്നു.
കൗമാരക്കാരനായ ഓസ്‌ട്രേലിയന്‍ വംശജനാണ് അമിതവേഗതയില്‍ കാറോടിച്ചത്.
സിഡ്‌നിയിലെ ഹോണ്‍സ്ബിയിലാണ് അപകടമുണ്ടായത്. 18കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആരോണ്‍ പാപസോഗ്ലുവാണ് കാറോടിച്ചത്. പരിക്കേറ്റ സമന്‍വിതയെ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെ ഉള്‍പ്പെടെ രക്ഷപ്പെടുത്താനാിയല്ല.
പാപസോഗ്ലുവിനെ പ്രതിയെ വഹ്രൂംഗയിലെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായ ഡ്രൈവിങ്, ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അല്‍സ്‌കോ യൂണിഫോംസ് എന്ന ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു സമന്‍വിത.
