റോബിന്‍ ജെ ഇലക്കാട്ട് മൂന്നാമതും മേയറായി സത്യപ്രതിജ്ഞ ചെയ്തു

റോബിന്‍ ജെ ഇലക്കാട്ട് മൂന്നാമതും മേയറായി സത്യപ്രതിജ്ഞ ചെയ്തു


ടെക്‌സാസ്: മൂന്നാം തവണയും മിസൗറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിന്‍ ജെ ഇലക്കാട്ട് സ്ഥാനമേറ്റു. 2020- 2022, 2022- 2025 വര്‍ഷങ്ങളിലാണ് അദ്ദേഹം ഇതിനുമുമ്പ് മേയറായി പ്രവര്‍ത്തിച്ചത്. 

ടെക്‌സസ് 240 ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി സുരേന്ദ്രന്‍ കെ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസൗറി സിറ്റിയിലെ നിരവധി മലയാളികള്‍ ഉള്‍പ്പെടെ വോട്ടര്‍മാര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു. 

റോബിന്‍ ജെ ഇലക്കാട്ടിനോടൊപ്പം സോണിയ ബ്രൗണ്‍ മാര്‍ഷല്‍, ലിയന്‍ ക്ലൗസര്‍, ഷരിത എല്‍ തോംപ്‌സണ്‍ എന്നിവരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.