ശബരിമല തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു

ശബരിമല തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു


പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കോഴിക്കോടു നിന്നെത്തിയ തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിര്‍മാല്യം വീട്ടില്‍ സതിയാണ് (60) ആണ് മരിച്ചത്.

മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടില്‍ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭര്‍ത്താവിനും മറ്റു ബന്ധുക്കള്‍ക്കും ഒപ്പമാണ് ശബരിമല തീര്‍ഥാടനത്തിനെത്തിയത്.

ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീര്‍ഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ സമയമാണ് പമ്പ മുതല്‍ നടപ്പന്തല്‍ വരെയെത്താന്‍ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും ദര്‍ശനം നടത്താന്‍ സാധിച്ചത്.